തെരഞ്ഞെടുപ്പ് ദിവസത്തെ ഇഗ്‌നോ പരീക്ഷ മാറ്റിവയ്‌ക്കണം; ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസലർക്കും ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. ഡിസംബർ 9, 11 തീയതികളിലെ പരീക്ഷകളുടെ കാര്യത്തിലാണ് ഇടപെടൽ.
ഇഗ്നോയുടെ കോഴ്സുകൾ പഠിക്കുന്നവരിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥരാണ് എന്നതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. കൂടാതെ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പരീക്ഷാ സെൻററുകളിൽ എത്തിച്ചേരാനും മറ്റുമുള്ള പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എംപി കത്തയച്ചത്.









0 comments