മംദാനി ട്രംപ് കൂടിക്കാഴ്ച നാളെ

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച. മംദാനി ആവശ്യപ്പെട്ടതു പ്രകാരം വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ തന്നെ സന്ദര്‍ശിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മംദാനിയുടെ കടുത്ത വിമർശകനും എതിരാളിയുമായി തെരഞ്ഞെടുപ്പ് രംഗത്ത് എതിർ പ്രചരണങ്ങൾക്ക് ഒപ്പം നിന്ന ശേഷമാണ് ട്രംപിന്റെ വഴക്കം. നവംബർ നാലിലെ തെരഞ്ഞെടുപ്പിന് തലേ ദിവസം, മംദാനി വിജയിക്കായാണെങ്കിൽ ന്യൂയോര്‍ക്ക് സിറ്റിക്ക് സമ്പൂര്‍ണ സാമ്പത്തിക-സാമൂഹിക ഉപരോധം നേരിടേണ്ടി വരുമെന്ന് ട്രംപ് പരോക്ഷമായി വ്യക്തമാക്കിയിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട മംദാനി, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയേയും ട്രംപ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്രൂ ക്വോമോയേയും പരാജയപ്പെടുത്തിയാണ് മേയറായത്.








0 comments