മുഖ്യമന്ത്രിക്കസേരയ്‌ക്ക് അടി: പാർടി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നൽകി ഡി കെ ശിവകുമാർ

ബംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായുള്ള വടംവലി തുടരുന്നു. രാഹുൽ ഗാന്ധിയടക്കം കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. ഇതിനിടെ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഡി കെ ശിവകുമാർ രംഗത്തെത്തി.
എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ലെന്നും മാർച്ചിൽ പദവിയിൽ തുടർന്നിട്ട് ആറു വർഷമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അവസരം നൽകണമെന്നും താൻ മുൻനിരയിൽ തന്നെ ഉണ്ടാകുമെന്നും ശിവകുമാർ കൂട്ടിചേർത്തു.
‘ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടാകും. പക്ഷേ, കസേര ഇപ്പോൾ കാലിയല്ല. രണ്ടര വർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദം ഒഴിയാമെന്ന ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല’– എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രതികരിച്ചിരുന്നു.









0 comments