തമിഴ്നാട്ടിൽ കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; മൂന്ന് ഡോക്ടർമാർ മരിച്ചു

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സൗത്ത് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ സ്വദേശി എസ് സരൂബൻ (23), പുതുക്കോട്ടൈ സ്വദേശി പി രാഹുൽ ജെബാസ്റ്റ്യൻ (23), തിരുപ്പട്ടൂർ സ്വദേശി എസ് മുകിലൻ (23) എന്നിവരാണ് മരിച്ചത്. തൂത്തുക്കുടി സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









0 comments