ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ വെറുക്കുന്നു; ബ്രിഡ്ജർട്ടൺ താരം നിക്കോള കോഗ്ലൻ

അയർലൻഡ്: തന്റെ അഭിനയത്തേക്കാൾ ഉപരിയായി ശരീരപ്രകൃതിയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് തനിക്ക് ഒട്ടും താൽപ്പര്യമില്ലാത്ത കാര്യമാണെന്ന് ഐറിഷ് താരം നിക്കോള കോഗ്ലൻ പറഞ്ഞു. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്നും താൻ അഭിനയിക്കുന്നത് ഇത്തരം ചർച്ചകൾക്ക് വേണ്ടിയല്ലെന്നും ഒരു അഭിമുഖത്തിൽ നിക്കോള വ്യക്തമാക്കി. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആളുകൾ അത് കാണാതെ രൂപത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് വിരസമാണെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ശരീരത്തെ പുകഴ്ത്തി സംസാരിച്ച ഒരു മദ്യപിച്ച ആരാധികയുടെ അനുഭവം തന്നെ അത്യന്തം അസ്വസ്ഥയാക്കിയെന്നും "ഞാനിത് വെറുക്കുന്നു" എന്നുമാണ് ഇതിനോട് പ്രതികരിച്ചതെന്നും താരം വെളിപ്പെടുത്തി. 'ബ്രിഡ്ജർട്ടൺ' മൂന്നാം സീസണിന്റെ ചിത്രീകരണ വേളയിൽ താൻ കൃത്യമായി വ്യായാമം ചെയ്തിരുന്നുവെന്നും ശരീരഭാരം കുറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു. എന്നിട്ടും തന്നെ 'പ്ലസ് സൈസ്' എന്ന് വിളിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും നിക്കോള പറഞ്ഞു. 'ബ്രിഡ്ജർട്ടൺ' പരമ്പരയിലെ പെനലോപ് ഫെദറിംഗ്ടൺ എന്ന കഥാപാത്രത്തിലൂടെയാണ് നിക്കോള ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.










0 comments