11 വർഷങ്ങൾക്ക് ശേഷം നസ്രിയ തമിഴിൽ

nazriya nazim.

ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍ എന്ന വെബ് സീരീസിൽ നസ്രിയ

വെബ് ഡെസ്ക്

Published on Sep 14, 2025, 12:44 PM | 1 min read

ചെന്നൈ: 11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ വീണ്ടും തിമഴ് സിനിമാ രംഗത്തേക്കെത്തുന്നു. സോണി ലിവ് ഒരുക്കുന്ന 'ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍' എന്ന വെബ് സീരീസിലൂടെയാണ് നസ്രിയ വീണ്ടും തമിഴിലേക്കെത്തുന്നത്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരിസിൽ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസർ, വൈജി മഹേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു.


സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് സോണി ലിവ് പുറത്തുവിട്ടു. 1940-കളുടെ പശ്ചാത്തലത്തിലാണ് ഈ വെബ്‌സീരീസ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുപ്രസിദ്ധമായ ലക്ഷ്മീകാന്തന്‍ കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലറാണിത്. 2014ൽ റിലീസ് ചെയ്ത ‘തിരുമനം എനും നിക്കാഹ്’ ആണ് നസ്രിയ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. നവംബര്‍ ആറിനാണ് 'ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍സ്റ്റാര്‍' പുറത്തിറങ്ങുക.





deshabhimani section

Related News

View More
0 comments
Sort by

Home