ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്

ന്യൂഡൽഹി: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. പുരസ്‌കാരം ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാളത്തിൽ പുരസ്‌കാരം ലഭിക്കുന്നയാൾ. 2023 ലെ പുരസ്‌കാരമാണ് സമ്മാനിക്കുന്നത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ട്വീറ്റ് ചെയ്തു.









0 comments