ad
Deshabhimani

'പോത്തേട്ടൻസ് ബ്രില്ല്യൻസിൽ' ഇനി ലാലേട്ടൻ! ഒന്നൊന്നൊര 'നെടുങ്കണ്ടം മിറാക്കിൾ'

dileesh pothan_mohanlal_nedunkandam miracle
വെബ് ഡെസ്ക്

Published on Jul 03, 2026, 05:31 PM | 1 min read

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ വമ്പൻ കോമ്പോ ഒടുവിൽ യാഥാർഥ്യമാകുന്നു. മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാകുന്നു. 'ജോജി'ക്ക് ശേഷം നീണ്ട മൂന്ന് വർഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീഷ് പോത്തൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. 'നെടുങ്കണ്ടം മിറാക്കിൾ' എന്നാണ് ചിത്രത്തിന്റെ പേര്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമിക്കുന്ന ചിത്രം 'ഭാവന റിലീസ്' ആണ് തിയേറ്ററുകളിൽ എത്തിക്കുക. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.





മലയാള സിനിമയിലെ വൻനിര സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. ശ്യാം പുഷ്ക്കരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്. സൈജു ശ്രീധരൻ എഡിറ്റിങ്ങും, അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.


സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ദിലീഷ് പോത്തൻ. 2016-ൽ പുറത്തിറങ്ങിയ 'മഹേഷിന്റെ പ്രതികാരം' ആയിരുന്നു ആദ്യ സംവിധാന സംരംഭം. തൊട്ടടുത്ത വർഷം (2017) 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 2021ൽ ഒടിടി റിലീസായി എത്തിയ 'ജോജി' എന്നിവയും ദിലീഷിന്റേതായി പുറത്തിറങ്ങി. ഈ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയത്തിനൊപ്പം സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു.


തിയേറ്ററുകളിൽ വിസ്മയം തീർത്ത 'പോത്തേട്ടൻസ് ബ്രില്ല്യൻസ്' മോഹൻലാൽ ചിത്രത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home