Deshabhimani

15 വർഷത്തിനിടയിൽ 38 പേരെ കൊന്നുതിന്നു; ലോകത്തേറ്റവും ക്രൂരനായ സീരിയൽ കില്ലർ പിടിയിൽ

Uganda.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 07:17 PM | 1 min read

കംപാല: ഉഗാണ്ടയിൽ 15 വർഷത്തിനിടയിൽ 38 ഓളം പേരെ കൊന്നുതിന്ന നരഭോജി പിടിയിൽ. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ രാജ്യത്തിൻറെ പലഭാഗങ്ങളിലായി നിരവധി കൊലപാതകങ്ങൾ നടത്തിയ മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്.


ലോകത്തേതന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറാണിയാളെന്നാണ് സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ പറഞ്ഞത്. ഇയാളെ പിടികൂടാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മസാക്ക, ഇബാണ്ട, കാസോ എന്നിവിടങ്ങളിലായി 38 പേരെയാണ് ഇയാൾ കൊലപ്പെടുത്തി ഭക്ഷിച്ചത്.


വീടുകളിൽ അതിക്രമിച്ച് കയറി ആളുകളെ വാളുകൊണ്ട് വെട്ടിവീഴ്ത്തിയാണ് ഇയാൾ കൊല നടത്തുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിച്ചശേഷം കൊലപ്പെടുത്തി ഭക്ഷിച്ച സംഭവങ്ങളുമുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഇയാളും കൂട്ടാളികളും ചേർന്ന് കൊന്നുതിന്നതായും റിപോർട്ടുണ്ട്.


ഇയാളെ മുൻപും പലതവണ പിടികൂടിയിട്ടുണ്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ ഇയാളെ വധശിക്ഷയ്ക്ക് വിധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സൈനിക മേധാവി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home