10 വയസുകാരിയെ പീഡിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി

വടകര: പോക്സോ കേസ് പ്രതിക്ക് വീട്ടിനുളളിൽവച്ച് വെട്ടേറ്റു. വടകര മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ, കടയുടമയായ നാസർ പീഡിപ്പിച്ചു എന്നാണ് കേസ്.
നാസറിന്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇയാളെ വടകര ഗവ. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments