ദേശാഭിമാനി സ്‌മരണിക
'സ്‌പന്ദിക്കുന്ന സമരാങ്കണങ്ങൾ' പിണറായി പ്രകാശിപ്പിച്ചു

ദേശാഭിമാനി സ്മരണിക 'സപ്ന്ദിക്കുന്ന സമരാങ്കണങ്ങൾ' സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന് നൽകി പ്രകാശിപ്പിക്കുന്നു
വയലാർ: പുന്നപ്ര- – വയലാർ സമരത്തിന്റെ 80–ാം വാർഷികത്തിന്റെ ഭാഗമായി ദേശാഭിമാനി പുറത്തിറക്കിയ സ്‌മരണിക ‘സ്‌പന്ദിക്കുന്ന സമരാങ്കണങ്ങൾ' സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിച്ചു. വയലാർ രക്തസാക്ഷി വാരാചരണ സമാപന പൊതുസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി.
പുന്നപ്ര- – വയലാർ സമരചരിത്രത്തിനൊപ്പം ആലപ്പുഴയുടെ ചരിത്രവും വളർച്ചയും അടയാളപ്പെടുത്തുന്നതാണ് സ്‌മരണിക. ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ആർ നാസർ, ടി ജെ ആഞ്ചലോസ്, കെ രാജൻ എംഎൽഎ, പി പ്രസാദ്, എസ് സോളമൻ, കെ എച്ച് ബാബുജാൻ, കെ പ്രസാദ്, എ എം ആരിഫ്, പി പി ചിത്തരഞ്‌ജൻ, ടി ടി ജിസ്‌മോൻ, മനു സി പുളിക്കൽ, ദേശാഭിമാനി ആലപ്പുഴ ന്യൂസ് എഡിറ്റർ ഡി ദിലീപ്, കോട്ടയം ന്യൂസ് എഡിറ്റർ ലെനി ജോസഫ്, യൂണിറ്റ് മാനേജർ രഞ്‌ജിത്ത് വിശ്വം, മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, ജി ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments