Deshabhimani

പിണറായിക്കാലത്ത് പുട്ടും പഴവും; സതീശൻകാലത്ത് പുട്ടും 'പുഴുവും': പോസ്റ്റ് പങ്കുവച്ച് കെ എസ് അരുൺകുമാർ

Worms Found.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 09:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ സംഘാടകപ്പിഴവിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. പിണറായിക്കാലത്ത് പുട്ടും പഴവുമായിരുന്നു ഭക്ഷണമെങ്കിൽ സതീശൻകാലത്ത് പുട്ടും പുഴുവുമാണ് ഭക്ഷണം എന്ന് കാണിക്കുന്ന പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സിപിഐ എം നേതാവ് കെ എസ് അരുൺകുമാർ.


കായികമേളയുടെ ആരംഭം മുതലേ സംഘാടനത്തിൽ പിഴവുകളുണ്ടായിരുന്നു. ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരയിനങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല. മുൻകാലങ്ങളിൽ ഭക്ഷണത്തിന് എന്തൊക്കെ മെനു വേണം എന്നായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ ഭക്ഷണം കിട്ടിയാൽ മതി എന്നായി ചർച്ച എന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.





കായികമേളയിൽ ഭക്ഷണത്തിൽ മാത്രമല്ല ഫലപ്രഖ്യാപനത്തിലെ മെഡൽ നൽകുന്നതിലും പിഴവുകളുണ്ടായി. കൃത്യസമയത്ത് ഫലം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻക്ലൂസീവ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. കുട്ടികളെ കുത്തിഞെരുക്കി ഒരു മുറിയിൽ ഒരുപാടുപേർക്ക് താമസൗകര്യമൊരുക്കി എന്നും ആക്ഷേപമുണ്ട്.


കുട്ടികൾ ഉപയോഗിക്കേണ്ട ശുചിമുറികളിൽ കൊതുപോലുമില്ലാതെയാണ് താമസസൗകര്യമൊരുക്കിയത്. മാധ്യമപ്രവർത്തകർക്ക്‌ ഐഡി കാർഡ്‌ വിതരണം ചെയ്യുന്നതിലും സ‍ൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്‌ചയുണ്ടായി.


ചാനൽ ക്യാമറകൾക്ക്‌ പ്രത്യേക ഇടമൊരുക്കാത്തതിനാൽ ട്രാക്കിൽ ഇറങ്ങിനിൽക്കേണ്ട സ്ഥിതിയാണ്‌. കഴിഞ്ഞ 10 വർഷത്തെ മേളകളുടെ സുഗമമായ നടത്തിപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാം പാളുന്ന സ്ഥിതിയുണ്ടായത് വരും ദിവസങ്ങളിലെ മേളയുടെ നടത്തിപ്പിൽ വലിയ ആശങ്കയുയർത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home