Deshabhimani

ഐഎസ്‌സി കേരള വിഭാഗം യുവജനോത്സവം 30നും 31നും

ISC Kerala Chapter Youth Festival
വെബ് ഡെസ്ക്

Published on Oct 27, 2026, 10:03 PM | 1 min read

സലാല : ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവം 30നും 31നും ക്ലബ്ബ് അങ്കണത്തിൽ നടക്കും. 17 വയസ്സിന് മുകളിലുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. ​ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ആക-്‌ടിങ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ അതിഥിയാകും. ലളിതഗാനം, നാടകഗാനം, മാപ്പിളപ്പാട്ട്, കവിതാ പാരായണം, നാടൻപാട്ട്, സിനിമാറ്റിക് ആർട്ട്, ഫാൻസി ഡ്രസ്‌, തിരുവാതിര, ഒപ്പന, മലയാളം കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗം, പെൻസിൽ ഡ്രോയിങ്‌, മോണോ ആക-്‌ട്‌ തുടങ്ങിയ കലാപരിപാടികൾ നടക്കും. കരോക്കെ, മലയാളി ശ്രീമാൻ, മലയാളി മങ്ക മത്സരങ്ങളും യുവജനോത്സവത്തിന്റെ പ്രധാന സവിശേഷതകളാണ്.


വിജയികൾക്കുള്ള സമ്മാനദാനം നവംബർ 27-ന് നടക്കുന്ന കേരളപ്പിറവി ദിനാഘോഷ വേദിയിൽ നടക്കുമെന്ന്‌ ഭാരവാഹികൾ പറഞ്ഞു. ആക-്‌ടിങ്‌ കൺവീനർ എ കെ പവിത്രൻ, എക-്‌സിക്യൂട്ടിവ്‌ അംഗങ്ങളായ സയ്യിദ് ആസിഫ് ഹുസൈൻ, രാജേഷ് ഗോവിന്ദ്, ജിനോയ് തോമസ്, കെ കെ സിമേഷ്, ഷെമീന അൻസാരി, ഒബ്‌സർവർ പ്രവീൺ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home