Deshabhimani

കായികമേളയിൽ പ്രായം തിരുത്തിയതായി പരാതി; അന്വേഷണം

Age Manipulation at State School Sports

പ്രായത്തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർഥി സബ്ജൂനിയര്‍ വിഭാഗം 400 മീറ്റര്‍ മത്സരത്തിൽ

വെബ് ഡെസ്ക്

Published on Oct 27, 2026, 08:46 PM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ്ജൂനിയര്‍ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പ്രായത്തട്ടിപ്പ് ആരോപണം. കോട്ടയം കോരുത്തോട് സികെഎം എച്ച്എസ്എസിലെ വിദ്യാർഥി പ്രായം തിരുത്തി മത്സരത്തിൽ പങ്കെടുത്തെന്നാണ് പരാതി.


സബ്ജൂനിയര്‍ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍ മത്സരങ്ങളില്‍ മത്സരിക്കുന്ന കായികതാരത്തിന്റെ ജനന തീയതിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. കുട്ടിക്ക് രണ്ട് ആധാർ കാർഡുകളുണ്ടെന്നും പരാതിയിൽ പറയുന്നു.


എന്നാൽ രേഖകൾ പരിശോധിച്ചശേഷമാണ് കുട്ടിക്ക് പ്രവേശനം നൽകിയതെന്നും ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും കോരുത്തോട് സികെഎം എച്ച്എസ്എസ് അധികൃതർ അറിയിച്ചു.


ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ അന്വേഷണമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അരുൺ കെ വിജയനോടാണ്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home