Deshabhimani

പൊലീസ്‌വേട്ട; ആഭ്യന്തരമന്ത്രി പറയുന്നത്‌ പച്ചക്കള്ളം: എസ്‌എഫ്‌ഐ

sanjeev.
വെബ് ഡെസ്ക്

Published on Oct 27, 2026, 09:01 PM | 1 min read

തിരുവനന്തപുരം: കന്റോൺമെന്റ്‌ എസ്‌ഐ, സിഐ എന്നിവർ വിദ്യാർഥികൾക്ക്‌ ഭീഷണി സന്ദേശം അയച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടും ഭീഷണിപ്പെടുത്തിയത്‌ അറിയില്ലെന്ന മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിയമസഭയിലെ മറുപടി പച്ചക്കള്ളമെന്ന്‌ എസ്‌എഫ്‌ഐ.


വിദ്യാർഥികളെ തല്ലിച്ചതച്ചശേഷം എസ്‌ഐ ഗോകുൽ ദാസ്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ തോക്കുമായി ചെന്നും സിഐ സതീഷ്‌കുമാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടുമാണ്‌ ഭീഷണിപ്പെടുത്തിയത്‌.


പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ആക്രമണ സംഭവങ്ങൾ ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെന്നത്‌ വിശ്വസനീയമല്ല. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എന്നിവരെ വിലങ്ങണിയിച്ച്‌ കോടതിയിൽ ഹാജരാക്കിയതിന്‌, അവർ വിദ്യാർഥികൾ ആണെന്ന്‌ അറിയില്ലായിരുന്നു എന്ന വാദം അംഗീകരിക്കാനാകില്ല.


എസ്‌എഫ്‌ഐ പ്രവർത്തകർ ആണെങ്കിൽ അവർ വിദ്യാർഥികൾ ആയിരിക്കുമെന്ന സാമാന്യബോധം മന്ത്രിക്ക്‌ ഉണ്ടാകണം. സംസ്ഥാന നിയമസഭയിൽ നുണകൾ പ്രചരിപ്പിക്കുകയാണ്‌ ആഭ്യന്തര മന്ത്രി.


കേരളത്തിലെ പൊലീസ്‌ രാജ്‌ വിദ്യാർഥികൾക്കും സാധാരണക്കാർക്കും എതിരായാണ്‌ പ്രവർത്തിക്കുന്നത്‌. നിരുത്തരവാദപരമായ നിലപാട്‌ തിരുത്താൻ മന്ത്രി തയ്യാറാകണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home