Deshabhimani

കണ്ണൂരിൻ്റെ പേരിൽ കള്ളം പ്രചരിപ്പിക്കുവാനുള്ള സതീശന്റെ കുബുദ്ധിക്ക് നിയമസഭയിൽ തന്നെ തിരിച്ചടി കിട്ടി: എം വി ജയരാജൻ

MV Jayarajan.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 10:37 PM | 1 min read

കണ്ണൂർ: സുധാപിള്ള സമിതി റിപ്പോർട്ടിൻ്റെ മറവിൽ കണ്ണൂരിനും എൽഡിഎഫ്‌ സർക്കാരിനും കിഫ്‌ബിക്കുമെതിരായ സതീശൻ്റെ ഗൂഢാലോചന നിയമസഭയിൽ വ്യവസായമന്ത്രിയുടെ മറുപടിയോടെ തകർന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കണ്ണൂരിൻ്റെ പേരിൽ കള്ളം പ്രചരിപ്പിക്കുവാനുള്ള വി ഡി സതീശന്റെ കുബുദ്ധിക്ക് നിയമസഭയിൽ തന്നെ തിരിച്ചടി കിട്ടിയിരിക്കുന്നു. യുഡിഎഫ്‌ സർക്കാർ നിയോഗിച്ച സുധ പിള്ള സമിതി റിപ്പോർട്ടിൻ്റെ മറപിടിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ എൽഡിഎഫ്‌ സർക്കാരിനും കിഫ്‌ബിക്കുമെതിരെ വലിയ കള്ള പ്രചരണമാണ് നടത്തിയത്.


കിഫ്‌ബിയെ ഒഴിവാക്കുന്നതിനായി നിരത്തിയ കാരണങ്ങളിലൊന്ന്‌ ഇ‍ൗ ഭൂമി ഏറ്റെടുക്കലായിരുന്നു. ഇതേ ഭൂമിയാണ്‌ വൻനിക്ഷേപത്തിനും തൊഴിലവസരത്തിനും സാധ്യതയുള്ളതാണെന്ന്‌ വ്യവസായ മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്‌. ഇതോടെ വി ഡി സതീശന്റെ ഗൂഢാലോചന ശ്രമം പൊളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


കണ്ണൂർ ജില്ലയിൽ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 7700 കോടി രൂപയുടെ നിക്ഷേപത്തിനും ഒരുലക്ഷം തൊഴിലവസരത്തിനും സാധ്യതയെന്ന്‌ വ്യവസായ വകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സ്‌മാർട്ട്‌ ഇൻഡസ്‌ട്രിയൽ സിറ്റിയിൽ 3950 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും കണ്ണൂർ എയ്‌റോ ഇൻഡസ്‌ട്രിയൽ സിറ്റിയിൽ 3750 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേന്ദ്രസർക്കാരിന്റെ ഭവ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ ഏറ്റെടുത്ത ഭൂമികളിൽ വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി പറഞ്ഞത്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ 475 ഏക്കർ ഭൂമിയും പനയത്താംപറമ്പിലെ 497 ഏക്കർ ഭൂമിയും ഭവ്യ പദ്ധതിയുടെ മാർഗനിർദേശങ്ങേൾക്ക്‌ വിധേയമായി വികസിപ്പിക്കുന്നതിന്‌ നിർദേശം നൽകാൻ കിൻഫ്രയ്‌ക്ക്‌ അനുമതി നൽകി. കണ്ണൂർ ജില്ലയിൽ ഭൂമി ഏറ്റെടുത്തതിന്റെ പേരിൽ വ്യാപകമായ കള്ള പ്രചരണം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ മുഖത്തേറ്റ അടിയാണ് വ്യവസായ മന്ത്രിയുടെ നിയമസഭയിലെ മറുപടി. കണ്ണൂരിനെയും കിഫ്ബിയെയും കഴിഞ്ഞ ഇടതുപക്ഷ സർക്കാരിനെയും വസ്തുതാ വിരുദ്ധമായി കരിവാരിത്തേക്കാനുള്ള ശ്രമങ്ങളിൽ വി ഡി സതീശൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home