Deshabhimani

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മിന്നൽ പരിശോധന; പിടിച്ചെടുത്തത് 400 ലിറ്ററിലധികം നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ

Food safety.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 08:47 PM | 1 min read

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോഴിക്കോട് നിന്ന് പിടിച്ചെടുത്തത് 440 ലിറ്ററോളം വരുന്ന നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു.


എണ്ണയിലുണ്ടാക്കുന്ന പലഹാരങ്ങൾ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും വിതരണം ചെയ്യുന്ന ഹോൾസെയിൽ നിർമാതാക്കളിലേക്കാണ് പരിശോധനാസംഘം ഇറങ്ങിച്ചെന്നത്. അവർത്തിച്ചുപയോഗിച്ച 440 ഓളം ലിറ്റർ ഭക്ഷ്യ എണ്ണയാണ് കണ്ടെടുത്തത്.


പലതും ദിവസങ്ങളോളം ഉപയോഗിക്കുന്നവയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.


പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയാണ് സംഘം പരിശോധന നടത്തിയത്. മലപ്പുറത്ത് നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയെും ചെയ്തു.


പാലക്കാട് നാല് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യവും ഹെൽത്ത് കാർഡില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാരെയും തിരിച്ചറിഞ്ഞ് നാല് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. തൃശ്ശൂരിലും എറണാകുളത്തും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചു. കൊല്ലത്ത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾ പൂട്ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home