Deshabhimani

അഞ്ച് രൂപയുടെ ലെയ്‌സില്‍ 4 ഗ്രാം ചിപ്‌സ്‌ മാത്രം; ഉപഭോക്താവിനെ വഞ്ചിച്ച പെപ്‌സി കമ്പനിക്ക് 8000 രൂപ പിഴ

Lays.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 08:10 PM | 1 min read

ജയ്‌പുർ: അഞ്ച് രൂപയുടെ ലെയ്‌സ് പാക്കറ്റിൽ 15 ഗ്രാം ചിപ്‌സിന് പകരം നാല്‌ ഗ്രാം ചിപ്‌സ്‌ മാത്രം. ഇങ്ങനെയൊരു പണി കിട്ടിയപ്പോൾ വിട്ടുകൊടുക്കാന്‍ ജയ്‌പുരിലെ വ്യവസായി ചന്ദ്രമാൻ ജലാന് മനസ്സുവന്നില്ല. ഉപഭോക്‌തൃ കമീഷനെ സമീപിച്ചതോടെ കമ്പനിക്ക്‌ കിട്ടിയത് എട്ടിന്റെ പണി.


പാക്കറ്റിൽ രേഖപ്പെടുത്തിയ അളവിൽ സാധനമില്ലാതെ ഉപഭോക്താവിനെ വഞ്ചിച്ചത്‌ ‘പെപ്‌സി കോ ഇന്ത്യ ഹോൾഡിങ്സ്’ എണ്ണായിരം രൂപ പിഴയൊടുക്കണമെന്ന് ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പിഴയിട്ടു. ചന്ദ്രമാൻ ജലാൻ 2022 ഏപ്രിലിലാണ് കമീഷനെ സമീപിച്ചത്.


നോട്ടീസ് അയച്ചിട്ടും പെപ്‌സികോ പ്രതിനിധികൾ ഹാജരായില്ല. പരാതിക്കാരനിൽനിന്ന് ഈടാക്കിയ അഞ്ച് രൂപ ആറ് ശതമാനം പലിശയോടെ തിരികെ നൽകാനാണ്‌ ഉത്തരവ്‌.


ഇതിനുപുറമെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിന് 5,000 രൂപ നഷ്ടപരിഹാരമായും കേസ് നടത്താൻ ചെലവായ 3,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണം. നിശ്ചിത സമയത്തിനകം തുക കൈമാറിയില്ലെങ്കിൽ എണ്ണായിരം രൂപയ്ക്കും ആറ് ശതമാനം പലിശ ഈടാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home