തിരുവനന്തപുരം നോർത്തിനും നിസാമുദ്ദീനും ഇടയിൽ ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി:ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ ദക്ഷിണ റെയിൽവേ താഴെ പറയുന്ന പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുന്നതാണെനന് റെയിൽവേ അറിയിച്ചു..
1. ട്രെയിൻ നമ്പർ 06073/06074 തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ.
ട്രെയിൻ നമ്പർ. 06073
തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് സ്പെഷ്യൽ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്ന് 2026 നവംബർ 2, 9, 16 തീയതികളിൽ (തിങ്കളാഴ്ചകളിൽ, ആകെ 3 സർവീസുകൾ) ഉച്ചയ്ക്ക് 14.00 മണിക്ക് പുറപ്പെട്ട് ബുധനാഴ്ച രാത്രി 23.50 മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: വർക്കല ശിവഗിരി (14.30/14.32), കൊല്ലം ജങ്ഷൻ (14.53/14.56), കായംകുളം ജങ്ഷൻ (15.43/15.45), മാവേലിക്കര (15.56/15.57), ചെങ്ങന്നൂർ (16.08/16.10), തിരുവല്ല (16.20/16.22), ചങ്ങനാശ്ശേരി (16.28/16.29), കോട്ടയം (16.47/16.50), എറണാകുളം ടൗൺ (18.00/18.05), ആലുവ (18.35/18.37), തൃശ്ശൂർ (20.12/20.15), പാലക്കാട് ജങ്ഷൻ, പോഡനൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, ജോളാർപേട്ടൈ ജങ്ഷൻ, കാട്പാടി ജങ്ഷൻ, രേണിഗുണ്ട ജങ്ഷൻ, നെല്ലൂർ, ഒങ്കോൾ, ചിറാല, വിജയവാഡ ജങ്ഷൻ, ഖമ്മം, വരംഗൽ, മഞ്ചിര്യാൽ, സിർപൂർ കാഗസ്നഗർ, ബല്ലാർഷാ, നാഗ്പൂർ, ഇറ്റാർസി ജങ്ഷൻ, റാണി കമലാപതി ഭോപ്പാൽ, വീരാംഗന ലക്ഷ്മിഭായി ഝാൻസി ജങ്ഷൻ, ഗ്വാളിയോർ ജങ്ഷൻ, ആഗ്ര കന്റോൺമെന്റ്, മഥുര ജങ്ഷൻ.
മടക്കയാത്ര
ട്രെയിൻ നമ്പർ 06074 ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ 2026 നവംബർ 5, 12, 19 തീയതികളിൽ (വ്യാഴാഴ്ചകളിൽ, ആകെ 3 സർവീസുകൾ) രാവിലെ 05.45 മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകുന്നേരം 16.30 മണിക്ക് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ:
മഥുര ജങ്ഷൻ, ആഗ്ര കന്റോൺമെന്റ്, ഗ്വാളിയോർ ജങ്ഷൻ, വീരാംഗന ലക്ഷ്മിഭായി ഝാൻസി ജങ്ഷൻ, റാണി കമലാപതി, ഇറ്റാർസി ജങ്ഷൻ, നാഗ്പൂർ, ബല്ലാർഷാ, സിർപൂർ കാഗസ്നഗർ, മഞ്ചിര്യാൽ, വരംഗൽ, ഖമ്മം, വിജയവാഡ ജങ്ഷൻ, ചിറാല, ഒങ്കോൾ, നെല്ലൂർ, രേണിഗുണ്ട ജങ്ഷൻ, കാട്പാടി ജങ്ഷൻ, ജോളാർപേട്ടൈ ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോഡനൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, തൃശ്ശൂർ (09.40/09.43), ആലുവ (10.47/10.49), എറണാകുളം ടൗൺ (11.15/11.20), കോട്ടയം (12.22/12.25), ചങ്ങനാശ്ശേരി (12.40/12.41), തിരുവല്ല (12.51/12.52), ചെങ്ങന്നൂർ (13.01/13.03), മാവേലിക്കര (13.12/13.13), കായംകുളം ജങ്ഷൻ (13.23/13.25), കൊല്ലം ജങ്ഷൻ (14.13/14.16), വർക്കല ശിവഗിരി (14.39/14.40).
കോച്ചുകളുടെ ഘടന
3-ടയർ എസി കോച്ചുകൾ – 10
3-ടയർ എസി ഇക്കോണമി കോച്ചുകൾ – 6









0 comments