Deshabhimani

കശ്മീർ മന്ത്രിസഭയിൽ നാല് പുതിയ മന്ത്രിമാർ കൂടെ

omar abdullah cabinet new ministers
വെബ് ഡെസ്ക്

Published on Oct 27, 2026, 08:30 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്ക് നാല് പുതിയ മന്ത്രിമാർ കൂടെ. നാഷണൽ കോൺഫറൻസിലെ നാല് എംഎൽഎമാരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന നേതാക്കളായ അലി മുഹമ്മദ് സാഗർ, ഷമീമ ഫിർദൗസ്, മിർ സൈഫുള്ള, അൽത്താഫ് കലൂ എന്നിവരാണ് മന്ത്രിസഭയിലെത്തിയത്. നിലവിലെ മന്ത്രി സതീഷ് ശർമയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ചൊവ്വാഴ്ച രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭ വികസനത്തോടെ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ എണ്ണം ഒമ്പതായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home