Deshabhimani

ഔഷധിയിൽ അനധികൃത ചികിത്സയെന്ന ആരോപണം: നിയമനടപടി സ്വീകരിക്കും; രേഖകൾ പുറത്തുവിടണമെന്നും ശോഭന ജോർജ്

Sobhana George

ശോഭന ജോർജ്

വെബ് ഡെസ്ക്

Published on Oct 27, 2026, 07:29 PM | 1 min read

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ താൻ അനധികൃതമായി ചികിത്സ നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിക്ക് സ്വീകരിക്കുമെന്ന് ശോഭനാ ജോർജ്. വി പി സജീന്ദ്രൻ എംഎൽഎയാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു റിപ്പോർട്ടുണ്ടെങ്കിൽ രേഖകൾ പുറത്തുവിടണമെന്ന് ശോഭനാ ജോർജ് ആവശ്യപ്പെട്ടു.


300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വർധിക്കുമെന്ന് മുൻ ഔഷധി ചെയർപേഴ്സൺ കണ്ടുപിടിച്ചതായി വാർത്ത കണ്ടെന്നായിരുന്നു സജീന്ദ്രന്റെ പരാമർശം.





താൻ ഔഷധിയിൽ ഒരു തരത്തിലുള്ള ചികിത്സയും നടത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ ശോഭന ജോർജ്, ആരോപണത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽമീഡിയ പേജിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home