നർത്തകി ശ്രീദേവി രാജൻ അന്തരിച്ചു

ശ്രീദേവി രാജൻ
കൊച്ചി: പ്രശസ്ത മോഹിനിയാട്ടം നർത്തകിയും അധ്യാപികയും കൊറിയോഗ്രാഫറുമായിരുന്ന ശ്രീദേവി രാജൻ (84) അന്തരിച്ചു. മോഹിനിയാട്ടരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് 2024ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. സംസ്കാരം ബുധൻ രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ അഡ്വ. ടി ആർ രാജപ്പൻ. മക്കൾ: സ്മിത രാജൻ, സന്ധ്യാ രാജൻ. മരുമക്കൾ: ജ്യോതിസ് ബാലസുബ്രഹ്മണ്യം, അഡ്വ. എസ് രാജ്മോഹൻ.
വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളാണ്. എറണാകുളം വാരിയം റോഡിൽ ശ്രേയസ് വീട്ടിലായിരുന്നു താമസം.
കൊച്ചി റിഫൈനറി സ്കൂളിലെ മലയാളം അധ്യാപികയായിരിക്കെ വാരിയം റോഡിൽ നൃത്തക്ഷേത്ര എന്ന നൃത്തവിദ്യാലയവും നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. 2025-ൽ നിത്യകല്യാണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു.








0 comments