Deshabhimani

പ്രശാന്ത് കിഷോറിന്റെ ഡിജിറ്റൽ മീഡിയ മാനേജറുടെ മൃതദേഹം റെയിൽ‌വേ ട്രാക്കിൽ

KISHORE
വെബ് ഡെസ്ക്

Published on Oct 27, 2026, 07:25 PM | 1 min read

ന്യൂഡൽഹി: ജൻ സൂരജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ ഡിജിറ്റൽ കമ്യൂണിക്കേഷൻ‌ മാനേജർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. പാറ്റ്നയിലേക്കുള്ള യാത്രയിൽ ഇയാളെ കാണാതാവുകയായിരുന്നു. തുടർ‌ന്ന് 24 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഞ്ചിയിൽ റെയിൽവേ ട്രാക്കി‌ലാണ് മരിച്ച നിലയിൽ‌ കണ്ടെത്തിയത്.


പാറ്റ്ന - റാഞ്ചി ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് മുപ്പത് കാരനായ ദേവ് പാലിക് ​ഗുപ്തയെ കാണാതായത്. ദേവ് പാലിക്ക് ​ഗുപ്ത രണ്ട് സഹപ്രവർത്തകരോട് കൂടെ യാത്ര ചെയ്യവെയാണ് കാണാതാവുകയും പിന്നീട് മരിച്ചതായി കണ്ടെത്തുകയുമുണ്ടായത്


റെയിൽവേ ട്രാക്കിനടുത്തെ പുൽചെടികൾക്കിടയിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. ജർവാദീഹ് പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. റാഞ്ചിയിൽ അങ്കാര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് മൃതദേഹം കണ്ടെടിത്തത്. തിങ്കളാഴ്ച രാത്രി 9 മണിക്ക് എഫ്ഐ ഐ ആർ‌ രജിസ്റ്റർ ചെയ്തതായി പാർടി ദേശീയ വക്താവ് കുമാർ സൗരഭ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home