'മസ്തിഷ്ക മരണം' ഒടിടി റിലീസ് തീയതി പുറത്ത്

തിരുവനന്തപുരം: രജിഷ വിജയൻ പ്രധാന കഥാപാത്രമായി എത്തുന്ന 'മസ്തിഷ്ക മരണം - എ ഫ്രാങ്കെൻബൈറ്റിങ്ങ് ഓഫ് സൈമൺസ് മെമ്മറി', നാളെ മുതൽ ഒടിടിയിൽ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ്. ഫെബ്രുവരി 27 നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നത്.
2046 ലെ കേരളത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷാന്താണ്. ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങി നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'മസ്തിഷ്ക മരണം'. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗഗനചാരി എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണിത്.
തദ്ദേശീയ പശ്ചാത്തലത്തിൽ സയൻസ് ഫിക്ഷൻ മാഡ്നസ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രത്തിന്റേത്. 2046 ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.










0 comments