'ലോക' സിനിമയിൽ നിങ്ങൾ കണ്ടത് എന്റെ കൈ അല്ല: മമ്മൂട്ടി

മമ്മൂട്ടി
കൊച്ചി : ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായെത്തിയ 'ലോക ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ തന്റെ സർപ്രൈസ് എൻട്രിയെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മമ്മൂട്ടി. ചിത്രത്തിൽ മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയത് പ്രേക്ഷകർക്ക് വലിയ ആവേശമായിരുന്നു. എന്നാൽ തന്നെ പറ്റിച്ചാണ് ഈ വേഷം ചെയ്യിച്ചതെന്നാണ് തമാശ രൂപേണ മമ്മൂട്ടി പറഞ്ഞത്. ദി ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്.
"സത്യത്തിൽ അവരെന്നെ ചതിച്ചതാണ്. ആദ്യം ശബ്ദം നൽകാനാണ് ദുൽഖറിന്റെ മാനേജർ എന്നെ സമീപിച്ചത്. വേണ്ട എന്ന് പറയുന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാൻ നൽകിയത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോഴാണ് അതിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും ആ കൈ എന്റേതാണെന്നും അവർ പറയുന്നത്. ശരിക്കും സിനിമയിൽ കാണിക്കുന്ന കൈ എന്റേതല്ല," മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ചിത്രത്തിൽ മുഖം കാണിക്കാതെ ശബ്ദത്തിലൂടെയും ശരീരഭാഷയിലൂടെയും മാത്രം അവതരിപ്പിക്കപ്പെട്ട 'മൂത്തോൻ' എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.











0 comments