ad
Deshabhimani

"വായനയാണ് ലഹരി' രണ്ടാംഘട്ട
കാമ്പയിന് തുടക്കമായി

മാർത്തോമസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡിന്റെ  ‘വായനയാണ് ലഹരി’ കാന്പയിനിന്റെ രണ്ടാംഘട്ടം  ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്ത ഉദ്ഘാടനംചെയ്യുന്നു

മാർത്തോമസഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡിന്റെ ‘വായനയാണ് ലഹരി’ കാന്പയിനിന്റെ രണ്ടാംഘട്ടം ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്ത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 12:27 AM | 1 min read

ചെങ്ങന്നൂർ
മാർത്തോമ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡ് നടപ്പാക്കുന്ന ‘വായനയാണ് ലഹരി’ കാമ്പയിന്റെ രണ്ടാംഘട്ടത്തിന് ചെങ്ങന്നൂർ എംഎംഎആർ ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്ത ഉദ്ഘാടനംചെയ്‌തു. കാർഡ് ഡയറക്‌ടർ ഷിബു സാമുവൽ അധ്യക്ഷനായി. ‘വായനയാണ് ലഹരി’ കാമ്പയിനിന്റെ അവതരണഗാനം പ്രകാശിപ്പിച്ചു. ഗാനരചയിതാവ്‌ ഷാജി എ തമ്പിയെ യോഗത്തിൽ അനുമോദിച്ചു. സ്‌കൂൾ മാനേജർ റെനി കെ എബ്രഹാം, എംഎംഎആർ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. വിജി ജേക്കബ്, എംഎംഎആർ സ്‌കൂൾ പ്രിൻസിപ്പൽ എൽസി ഏലി ചാക്കോ, ഷൈൻ എൻ ജേക്കബ്, വിക്‌ടർ ടി തോമസ്, സ്‌റ്റീഫൻസൺ ജേക്കബ് എന്നിവർ സംസാരിച്ചു. കാർഡ് ടീമംഗങ്ങളുടെ ‘അക്ഷരലഹരി’ നാടകവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ​രണ്ടാംഘട്ട കാന്പയിൻ ക്വിസ്‌മത്സരം, ഒപ്പുശേഖരണം, പരിശീലനപരിപാടികൾ, ശിൽപ്പശാലകൾ, വായന ക്ലബ്ബുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home