തങ്കമ്മ വധം
പ്രതിയെ കായലിൽ എത്തിച്ച് തെളിവെടുത്തു

തങ്കമ്മയെ കൊന്ന കേസിലെ പ്രതി പ്രകാശനെ കായലിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
കാർത്തികപ്പള്ളി
മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊന്ന കേസിലെ പ്രതി പ്രകാശനെ (53) കനകക്കുന്ന് പൊലീസ് വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി. ബുധൻ വൈകിട്ട് പ്രതിയെ മൃതദേഹം കെട്ടിത്താഴ്‌ത്തിയ കായലിന്റെ നടുക്കെത്തിച്ച് തെളിവെടുത്തു. തങ്കമ്മയുടെ കഴുത്തിലും കാലിലും ഇയാൾ കല്ലുകെട്ടിയിരുന്നു. എന്നാൽ, മൃതദേഹം കിട്ടുമ്പോൾ കാലിൽ കെട്ടിയിരുന്ന കല്ല് ഉണ്ടായിരുന്നില്ല. കൂടാതെ, പ്രകാശന്റെ കൈവശമുണ്ടായിരുന്ന തങ്കമ്മയുടെ വീടിന്റെ താക്കോലും നഷ്‌ടപ്പെട്ടിരുന്നു. അഗ്നിരക്ഷാസേന മുങ്ങൽവിദഗ്ധരായ സ്‌കൂബാ ടീമിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകമുണ്ടായ വീട് കനകക്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിലും കായൽ തൃക്കുന്നപ്പുഴ സ്‌റ്റേഷന്റെ പരിധിയിലുമാണ്. തൃക്കുന്നപ്പുഴ ഇൻസ്‌പെക്‌ടർ ലാൽ സി ബേബി, കനകക്കുന്ന് ഇൻസ്‌പെക്‌ടർ സി അമൽ എന്നിവരാണ് അന്വേഷണം നടത്തിയത്. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന തങ്കമ്മയെ മെയ് 24-ന് രാത്രിയാണ് നാല് വളയും മോതിരവും കവർന്നശേഷം പ്രകാശൻ കൊലപ്പെടുത്തിയത്. തലയണകൊണ്ട് മുഖം അമർത്തി അബോധാവസ്ഥയിലാക്കി കായംകുളം കായലിൽ കെട്ടിത്താഴ്‌ത്തുകയായിരുന്നു.











0 comments