ad
Deshabhimani

കെഎസ്‌കെടിയു പ്രതിഷേധിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കെഎസ്‌കെടിയു നടത്തിയ ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസ്‌ മാർച്ച്  സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനം ചെയുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 01:37 AM | 1 min read

കൊല്ലം

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ മോദി സർക്കാർ കൊണ്ടുവന്ന വിബി ജി ആർഎഎംജി നിയമം അടിച്ചേൽപ്പിക്കുന്നതിനെതിരെ നാടാകെ പ്രതിഷേധം. കെഎസ്‌കെടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. കെഎസ്‌കെടിയു കൊല്ലം, അഞ്ചാലുംമൂട്‌, കൊല്ലം ഇ‍ൗസ്റ്റ്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. റെസ്‌റ്റ്‌ ഹ‍ൗസിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ നഗരംചുറ്റി പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സമാപിച്ചു. സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌കെടിയു കൊല്ലം ഏരിയ സെക്രട്ടറി സി ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി. എൻ കെ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എ പുഷ്‌പരാജൻ, സിപിഐ എം അഞ്ചാലുംമൂട്‌ ഏരിയ സെക്രട്ടറി കെ ജി ബിജു, എസ്‌ ശശിധരൻ, പി ബി ജയകുമാർ, ടി പി രാധാകൃഷ്‌ണൻ, സുരേഷ്‌ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home