ad
Deshabhimani

അഞ്ചിടത്ത്‌ കുടിവെള്ളക്കുഴൽ: ഇനിയും അപകടസാധ്യത

റോഡിലെ അപകട ഭീഷണിയായ കുഴി
avatar
ടി പി സുന്ദരേശൻ

Published on Jul 02, 2026, 02:27 AM | 1 min read

ചേർത്തല

11–ാം ജങ്‌ഷന്‌ തെക്ക്‌ ചൊവ്വ വൈകിട്ട്‌ അഗാധഗർത്തം രൂപപ്പെട്ടത്‌ സംഭവിക്കാനിരിക്കുന്ന അപകടങ്ങളുടെ സൂചന. ദേശീയപാതയ്‌ക്ക്‌ കുറുകെ സ്ഥാപിച്ച കൂറ്റൻ കുടിവെള്ളക്കുഴൽ നീക്കാതെ നിർമാണം നടത്തിയതാണ്‌ ഭീഷണി ഉയർത്തുന്നത്‌. കുഴൽ തകർന്ന്‌ വെള്ളം കുത്തിയൊലിച്ചതിന്റെ പരിണിതഫലമാണ്‌ 11–ാം മൈലിൽ ഉണ്ടായത്‌. ​ ഉയരമേറിയ മേൽപ്പാതയുടെ അടിയിലെ മണ്ണ്‌ വൻതോതിൽ വെള്ളത്തോടൊപ്പം പുറത്തേക്ക്‌ ഒഴുകിയിരുന്നു. ഏറ്റവുമധികം മണ്ണ്‌ ഒഴുകിപ്പോയയിടത്താണ്‌ ക്രമേണ ഗർത്തം രൂപപ്പെട്ടത്‌. പരിസരങ്ങളിലെ മണ്ണും സ്വാഭാവികമായി ഒഴുകിയിട്ടുണ്ടാകും. അവിടെയും റോഡ്‌ ക്രമേണ ഇടിയാൻ സാധ്യതയേറെ. അതിനിടവരുത്താതെ ശാസ്‌ത്രീയ പരിഹാര നടപടിയാണ്‌ ആവശ്യം. ​കഞ്ഞിക്കുഴിമുതൽ ഉയരപ്പാത തുടങ്ങുന്ന തുറവൂർവരെ അഞ്ചിടങ്ങളിൽ സമാനമായി കൂറ്റൻ കുടിവെള്ളക്കുഴൽ ദേശീയപാതയ്‌ക്ക്‌ കുറുകെയുണ്ട്‌. അവിടെയും കുഴൽ തകരാനും പാത ഇടിയാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home