ad
Deshabhimani

റോഡ് തകർന്നു ​

The road is broken.

അങ്കമാലി–-പീച്ചാനിക്കാട്- 
പുളിയനം റോഡ് 
തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Jul 02, 2026, 02:34 AM | 1 min read

അങ്കമാലി


പീച്ചാനിക്കാട്–-പുളിയനം റോഡിൽ ഒന്നരവർഷംമുമ്പ്‌ പണി പൂർത്തിയായ റോഡിന്റെ ഭാഗം തകർന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണിത റോഡാണിത്‌. അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയ്‌ക്കുസമീപം മങ്ങാട്ടുകരയിലേക്ക് തിരിയുന്ന ജങ്ഷനിൽ 30 മീറ്ററോളം നീളത്തിലാണ് റോഡ് ഇടിഞ്ഞത്‌.


നിർമാണത്തിലെ അപാകവും ഭാരവാഹനങ്ങളുടെ അമിതസഞ്ചാരവുമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മഴ നീളുന്ന സാഹചര്യത്തിൽ റോഡ് കൂടുതൽ ഇടിയുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളും യാത്രക്കാരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home