പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ അദാലത്ത്
43 പരാതികൾക്ക് പരിഹാരം

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ആലപ്പുഴ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്ത്
ആലപ്പുഴ
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്തിൽ 43 പരാതി തീർപ്പാക്കി. പരിഗണിച്ച ആകെ 49 പരാതികളിൽ ആറെണ്ണം തുടർനടപടികൾക്കായി മാറ്റി. കമീഷൻ അംഗങ്ങളായ ടി കെ വാസു, അഡ്വ. സേതു നാരായണൻ എന്നിവർ നേതൃത്വം നൽകി.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി എസ് അജിമോൻ, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ മനോജ്, കമീഷൻ സെക്ഷൻ ഓഫീസർ കെ അനിൽകുമാർ എന്നിവർക്കൊപ്പം പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, പട്ടികജാതി-പട്ടികവർഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.











0 comments