ad
Deshabhimani

മമ്മൂട്ടി വീണ്ടും ബിഗ്സ്ക്രീനിൽ; കളങ്കാവൽ നവംബർ 27ന് തിയേറ്ററിലെത്തും

kalankaval
വെബ് ഡെസ്ക്

Published on Oct 23, 2025, 06:07 PM | 1 min read

കൊച്ചി: പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം നവംബർ 27ന് തിയേറ്ററിലെത്തും. മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായത്തുന്ന ജിതിൻ കെ ജോസ് ചിത്രമാണ് 'കളങ്കാവൽ'. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷൻ സംരംഭമാണിത്.


ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനായതിള്ളന്റെ സന്തോഷത്തിൽ കൂടിയാണ് ആരാധകർ. കത്തിക്കാത്ത സിഗരറ്റ് ചുണ്ടിൽ വച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ടീസറിലുള്ളത്. ഒറ്റ സീനിൽ തന്നെ വളരെ നി​ഗൂഡമായ ആ കഥാപാത്രത്തിന്റെ നിരവധി ലയറുകൾ പ്രകടമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയാണ് ഈ വർഷം അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home