വാട്ട് നെക്സ്റ്റ്; സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്

കൊച്ചി: കാലത്തിനതീതമായി വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കുന്നയാളാണ് നടൻ മമ്മൂട്ടി. ട്രെൻഡുകൾക്കനുസരിച്ചുള്ള നടന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. 75ാം പിറന്നാളിന് മുന്നോടിയായി പുറത്തുവന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ്. 'വാട്ട് നെക്സ്റ്റ്' എന്ന് കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് ആണ് ചിത്രം പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ആരാധകർ അത് ഏറ്റെടുത്തുകഴിഞ്ഞു. ഓറഞ്ച് ഷർട്ടും വെള്ള പാന്റ്സും ഓറഞ്ച് നിറമുള്ള ഷൂസും ചേർന്ന ഒരു സാൻഡ്‍വിച്ച് സ്റ്റൈലിലാണ് പുത്തൻ ലുക്ക്. കലക്കൻ സ്വാഗിലുള്ള വീഡിയോകളിലും പുറത്തുവന്നിട്ടുണ്ട്.










0 comments