ad
Deshabhimani

Live News ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ആറ് പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Delhi Building Collapse

Image Credit : Facebook/Mint

വെബ് ഡെസ്ക്

Published on Sep 06, 2026, 03:30 PM | 1 min read


ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണു. തെക്കൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള നാല് നില കെട്ടിടമാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് പേരെ രക്ഷപ്പെടുത്തി. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് വിവിധ രക്ഷാദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ തിരിച്ചയിൽ തുടരുകയാണ്.


ഉച്ചയ്ക്ക് 1.33 ഓടെയാണ് സംഭവം. 1.50 ഓടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സെർച്ച് ആൻഡ് റെസ്ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ്, വാട്ടർ ബൗസർ യൂണിറ്റുകൾ ഉൾപ്പെടെയുള്ളവരെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാ​ഗമായി തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്നുള്ളവരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.


കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.



Live Updates
2 minutes agoSep 06, 2026 03:57 PM IST

കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും ഏർപ്പെടുത്തുമെന്ന് ഡൽ​ഹി ഉപമുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ് അറിയിച്ചു.

5 minutes agoSep 06, 2026 03:54 PM IST

എൻ‌ഡി‌ആർ‌എഫ്, ഡൽഹി അ​ഗ്നിശമനസേന, ഡൽഹി പൊലീസ്, ഡി‌ഡി‌എം‌എ, എം‌സി‌ഡി, സി‌എ‌ടി‌എസ്, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

8 minutes agoSep 06, 2026 03:51 PM IST

Delhi building collapseഅ​ഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തിരിച്ചിൽ തുടരുകയാണ് (Image Credit : Facebook/Mint)

13 minutes agoSep 06, 2026 03:46 PM IST

സത്യ നികേതൻ ജനസാന്ദ്രതയുള്ള പ്രദേശമാണ്. പ്രത്യേകിച്ച് ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രദേശത്ത് നിരവധി ഹോസ്റ്റലുകളും താമസ സൗകര്യങ്ങളുമുണ്ട്.

16 minutes agoSep 06, 2026 03:43 PM IST

നാട്ടുകാരും ദൃക്‌സാക്ഷികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് അടിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ആറ് പേരെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള ശ്രമം തുടരുകയാണ്.

20 minutes agoSep 06, 2026 03:39 PM IST

പന്ത്രണ്ട് അ​ഗ്നിശമന വാഹനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

24 minutes agoSep 06, 2026 03:35 PM IST

ഞായറാഴ്ചയായതിനാല്‍ ഭൂരിഭാഗം വിദ്യാർഥികളും താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

25 minutes agoSep 06, 2026 03:34 PM IST

വിദ്യാർഥികൾക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം തകരുമ്പോള്‍ വിദ്യാർഥികള്‍ അകത്തുണ്ടായിരുന്നുവെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home