ഇറാനിൽ ഇന്ധന ലോറി ഇടിച്ച് തീപിടിച്ച് 11 പേര്‍ മരിച്ചു

ടെഹ്റാൻ:ഇറാനിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഇന്ധനം കയറ്റി പോവുകയായിരുന്ന ലോറി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കത്തി 11 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ടെഹ്റാനാൽ നിന്നും 400 കിലോ മീറ്റര്‍ പടിഞ്ഞാറുള്ള കുര്‍ദിഷ് നഗരമായ സനന്ദജിലാണ് അപകടം.
ഇന്ധന ടാങ്കറിന്റെ ബ്രേക്ക് സിസ്റ്റത്തിനുണ്ടായ കുഴപ്പാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്താ ഏജൻസി ഇര്‍ന റിപ്പോര്‍ട് ചെയ്തു. മറ്റു വാഹനങ്ങളിൽ തുടര്‍ച്ചയായി ഇടിച്ചാണ് തീ പടര്‍ന്നത്. സനന്ദജിലെ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സ്ഫോടനത്തോടെ തീ പടരുകയായിരുന്നു.
ഇറാൻ ഏറ്റവും കൂടുതൽ വാഹന അപടകങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വര്‍ഷം 17000 പേര്‍ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ, ട്രാഫിക് നിയമങ്ങളുടെ ലംഘനം, അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ അപ്രാപ്യത എന്നിവയാണ് കാരണമായി പറയുന്നത്.









0 comments