വീണ്ടും അഞ്ചടിച്ച് ബാഴ്‌സ; യമാലിന് ഇരട്ടഗോൾ

മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ അഞ്ചുഗോൾ പ്രകടനം തുടർന്ന് ബാഴ്‌സലോണ. ഇരട്ടഗോളുമായി സൂപ്പർതാരം ലമീൻ യമാൽ നയിച്ചപ്പോൾ വലൻസിയ സി എഫിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തകർത്ത്. ക്യാപ്റ്റൻ റഫീന്യ, ഫെർമിൻ ലോപസ്, പെഡ്രി എന്നിവരും ടീമിനായി ഗോൾ കണ്ടെത്തി.
കളിയിലുടനീളം ബാഴ്സ മികവ് പുലർത്തിയതോടെ വലൻസിയ താരങ്ങൾ പന്ത് കിട്ടാതെ ഗ്രൗണ്ടിൽ അലഞ്ഞു. കളിയുടെ 70 ശതമാനവും പന്ത് കൈവശം വച്ച ബാഴ്സ 25 തവണയാണ് വലൻസിയയുടെ പോസ്റ്റിലേക്ക് പന്തടിച്ചത്. കളിഞ്ഞ കളിയിലും ഇരട്ടഗോൾ നേടിയ യമാലിലൂടെയാണ് ബാഴ്സ ഇത്തവണ തുടക്കം കുറിച്ചത്. ആറാം മിനിറ്റിൽ തന്നെ യമാൽ ടീമിന് ലീഡ് നേടിക്കൊടുത്തു. 22-ാം മിനിറ്റിൽ ഫെർമിൻ ലോപസിലൂടെ ടീം ലീഡുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ റഫീന്യയിലൂടെ ബാഴ്സ മൂന്നാം ഗോൾ കണ്ടെത്തി. 50-ാം മിനിറ്റിലായിരുന്നു ഗോൾ. പിന്നീട് 79-ാം മിനിറ്റിൽ പെഡ്രിയും 84-ാം മിനിറ്റിൽ യമാലും ഗോൾ നേടി.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ ലാലീഗയിൽ ഉജ്ജ്വല തുടക്കമാണ് കുറിച്ചത്. കളിച്ച ആദ്യ നാലും കളിയും ജയിച്ച ടീം, മൂന്ന് മത്സരങ്ങളിലും എതിരാളിയുടെ പോസ്റ്റിൽ അഞ്ച് ഗോൾ വീതം അടിച്ചുകയറ്റി. 12 പോയന്റ് നേടി ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയന്റോടെ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ കളിയിൽ റയൽ ബെറ്റിസിനോട് ഒറ്റ ഗോളിനാണ് റയൽ തോറ്റത്.









0 comments