മാഞ്ചസ്റ്റർ യുണൈറ്റഡിനെ പൂട്ടി എവർട്ടൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ഇഞ്ചുറി ടൈമിൽ ഗോൾ നേടി, എവർട്ടൺ യുണൈറ്റഡിനെ 2-2 സമനിലയിൽ തളച്ചു. രണ്ട് തവണ പിറകിൽ നിന്ന ശേഷം എവർട്ടൺ നടത്തിയ തിരിച്ചുവരവിലാണ് യുണൈറ്റഡിന് അടിതെറ്റിയത്. അവസാന സെക്കൻഡിൽ മെറ്റ്‌ലാൻഡ് നൈൽസാണ് എവർട്ടണിനായി ഗോൾ നേടിയത്.
കളിയുടെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. 47-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയിലൂടെയാണ് യുണൈറ്റഡ് ഗോളടി തുടർന്നത്. 82-ാം മിനിറ്റിൽ ടൈറിക് ജോർജ് എവർട്ടനായി സമനില പിടിച്ചതോടെ കളി ആവേശമായി. ആറ് മിനിറ്റിനുള്ളിൽ യുണൈറ്റഡ് വീണ്ടും സ്കോർ ചെയ്തു. ഇത്തവണ ബെഞ്ചമിൻ ഷെഷ്‌കോയാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. മത്സരം മാഞ്ചസ്റ്റർ ജയിക്കുമെന്ന കണ്ട നിമിഷത്തിലാണ് മെറ്റ്‌ലാൻഡ് നൈൽസ് എവർട്ടന്റെ രക്ഷകനായി അവതരിച്ചത്.
ഇതോടെ മൂന്ന് മത്സരത്തിൽ ഒരു ജയവും സമനിലയും വഴങ്ങി യൂണൈറ്റഡ് പതിനൊന്നാം സ്ഥാനത്തായി. ഒരു ജയവും രണ്ട് സമനിലയുള്ള എവർട്ടൻ എട്ടാം സ്ഥാനത്താണ്.









0 comments