ad
Deshabhimani

ടേക്ക് ഓഫിന് പിന്നാലെ എഞ്ചിനില്‍ തീപടർന്നു; ക്വാണ്ടാസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

sydney.
വെബ് ഡെസ്ക്

Published on Sep 06, 2026, 09:48 PM | 1 min read

സിഡ്നി : ടേക്ക് ഓഫ് കഴി‍ഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ക്വാണ്ടാസ് വിമാനത്തിലെ എഞ്ചിനിൽ തീപടർന്നു. തുടർന്ന് ന്യൂസിലാൻഡിലെ ക്വീൻസ് ടൗണിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയർവേയ്സ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു.


ക്യുഎഫ് 122 എന്ന ബോയിംഗ് 737 വിമാനത്തിലെ ഇടതുവശത്തെ എഞ്ചിനിലാണ് തീ പടർന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഉയർന്നു പൊങ്ങുന്നതിനിടയിൽ വൻ ശബ്ദമുണ്ടാവുകയും ക്യാബിനിലെ ലൈറ്റുകൾ അണയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുവശത്തെ എഞ്ചിനിൽ നിന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ രീതിയിലുള്ള ശബ്ദങ്ങളുമുണ്ടായതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് ടേക്ക് ഓഫ് ചെയ്ത് ഏകദേശം 52 മിനിറ്റ് കഴിഞ്ഞ് വിമാനം മുൻഗണനാടിസ്ഥാനത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.



ഈ സമയത്ത് റൺവേയിൽ അത്യാഹിത വിഭാഗം സജ്ജമായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനക്ഷമമായിരുന്നുവെന്നും എഞ്ചിൻ പൂർണ്ണമായി നിലച്ചിരുന്നില്ലെന്നും ക്വാന്റാസ് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home