ad
Deshabhimani

'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി', കളങ്കാവലിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളിൽ മമ്മൂട്ടി

mammootty vinayakan
വെബ് ഡെസ്ക്

Published on Dec 07, 2025, 12:51 PM | 1 min read

കൊച്ചി: വേഷപ്പകര്‍ച്ചകള്‍കൊണ്ട് മമ്മൂട്ടി വിസ്മയിപ്പിച്ച ചിത്രങ്ങൾ അനവധിയാണ്. അടുത്തിടെ അദ്ദേഹം അഭിനയിച്ച സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ആരാധകർക്കിടയിലും ചർച്ചകൾ ഏറെയാണ്. കഥാപാത്രങ്ങളിലെ വ്യത്യസ്തത തന്നെയാണ് ഇതിന് കാരണം.


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കളങ്കാവൽ സിനിമയ്ക്ക് ​ഗംഭീര പ്രേക്ഷക പ്രതികരണമമാണ് ഇതിനോടകം ലഭിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം തന്നെ വിനായകനും കേന്ദ്ര കഥാപാത്രമായി എത്തിയ കളങ്കാവല്‍ തീയേറ്ററുകൾ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത ശേഷം ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.


'കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി,' മമ്മൂട്ടി പറഞ്ഞു.




മമ്മൂട്ടിയുടെ വില്ലൻ വേഷത്തെ ആഘോഷിക്കുകയാണ് ആരാധകർ. മുജീബ് മജീദ് ആണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതത്തിനും സം​ഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതേസമയം സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home