ഇനി മമ്മൂട്ടിയുടെ 'മേള' ; പിറന്നാള്‍ ദിനത്തില്‍ പുത്തന്‍ ചിത്രത്തിന്റെ അപ്ഡേറ്റ്

കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ അനൗൺസ്മെന്റുമായി മമ്മൂട്ടി കമ്പനി. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. മേള എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ഇതുവരെ നിർമിച്ചതിൽ ബിഗ്ബജറ്റ് ചിത്രം കൂടിയാണിത് എന്നാണ് സൂചനകൾ. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തിന്റെ പേരോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുലർച്ചെ 12.01നാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്ന് രചിച്ചിരിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്നാട്ടിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാൻവാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.










0 comments