ad
Deshabhimani

പോക്സോ കേസ്: 
പ്രതി അറസ്റ്റില്‍

സാബിത്ത്
വെബ് ഡെസ്ക്

Published on Sep 07, 2026, 12:28 AM | 1 min read

തൃശൂര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കോഴിക്കോട് പുത്തൂര്‍ ആലിന്‍തറ കിഴക്കേ പുനത്തില്‍ സാബിത്തിനെ (28) യാണ് പാവറട്ടി പൊലീസ് പിടികൂടിയത്. മാര്‍ച്ചിലാണ് കുട്ടിയെ പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടിക്ക് അശ്ലീല ചാറ്റുകള്‍ അയച്ചു. ചാറ്റ് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറ‍ഞ്ഞ് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ദൃശ്യങ്ങളും വീഡിയോകളും കൈവശപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാവറട്ടി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടർന്ന്‌ കോഴിക്കോട് വച്ചാണ് ഇയാളെ പിടികൂടിയത്. അന്വേഷക സംഘത്തിൽ പാവറട്ടി പൊലീസ് ഇൻസ്പെക്ടർ ശശികുമാർ, സബ് ഇൻസ്പെക്ടർ എം മഹേഷ്‌കുമാർ, അസി. സബ് ഇൻസ്പെക്ടർ ഷൗജത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരി, വിനീത്, ജിൻസി എന്നിവരുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home