ad
Deshabhimani

ഒക്‌ടോബര്‍ മൂന്നുമുതൽ

സിഐടിയു ജില്ലാ സമ്മേളനം കായംകുളത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2026, 12:36 AM | 1 min read

ആലപ്പുഴ

സിഐടിയു ജില്ലാ സമ്മേളനം ഒക്ടോബർ മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ കായംകുളത്ത് നടക്കും. നാല്‌, അഞ്ചിന് എം സുരേന്ദ്രൻ നഗറിൽ (ജിഡിഎം ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനംചെയ്യും. അഞ്ചിന്‌ വൈകിട്ട്‌ നാലിന്‌ വി എസ് അച്യുതാനന്ദൻ നഗറിൽ (എൽമക്‌സ് ഗ്രൗണ്ട് പൊതുസമ്മേളനം) സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. 
 പൊതുസമ്മേളന, പ്രതിനിധി സമ്മേളന വേദികളിൽ ഉയർത്തുന്നതിനുള്ള കൊടിമര, പതാക ജാഥകൾ മൂന്നിന്‌ പര്യടനം ആരംഭിക്കും. പൊതുസമ്മേളന വേദിയിൽ ഉയർത്തുന്നതിനുള്ള പതാകജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ പര്യടനം ആരംഭിക്കും. കെ പ്രസാദ് ജാഥ നയിക്കും. പ്രതിനിധിസമ്മേളന വേദിയിൽ ഉയർത്തുന്നതിനുള്ള പതാകയുമായുള്ള ജാഥ -പൊങ്ങയിലെ സഖാക്കൾ നാണപ്പൻ, ഗോപി രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ പര്യടനം ആരംഭിക്കും. എ മഹേന്ദ്രൻ ജാഥ നയിക്കും. കള്ളിക്കാട് രക്തസാക്ഷി സ്‌മാരകത്തിൽനിന്ന്‌ കൊടിമര ജാഥ ആരംഭിക്കും. ടി കെ ദേവകുമാർ ജാഥ ക്യാപ്റ്റനാകും. മൂന്ന് ജാഥകളും സംയുക്തമായി പൊതുസമ്മേളന നഗറിൽ എത്തിച്ചേരും. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ ഏരിയകളിൽ സെമിനാറുകൾ സംഘടിപ്പിക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home