ad
Deshabhimani

എസ്‌ബിഐയുടെ പേരിൽ തട്ടിപ്പ്‌:
മുൻ കരാർ ജീവനക്കാരി അറസ്‌റ്റിൽ

ശ്രീജ

ശ്രീജ

വെബ് ഡെസ്ക്

Published on Sep 07, 2026, 12:37 AM | 1 min read

ചേര്‍ത്തല

എസ്ബിഐ-യുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസില്‍ ബാങ്കിലെ മുൻ കരാർ ക്ലീനിങ് ജീവനക്കാരി വാരനാട് സ്വദേശിനി ശ്രീജ (38) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത ശേഷമാണ്‌ അറസ്റ്റ്. രേഖകൾ വ്യാജമായി ഒരുക്കാൻ ഇവർക്കു സഹായം ചെയ്തവരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വാരനാട്ടുളള ഇവരുടെ വീട്ടില്‍ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ചേര്‍ത്തല സബ്‌ ഇന്‍സ്‌പെക്ടര്‍ ബി ബജിത്ത് ലാലിന്റെയും കെ മധുസൂദനന്റെയും നേതൃത്വത്തിലാണ് അന്വേഷണം. ചേര്‍ത്തല നഗരത്തില്‍ കോടതികവലക്കു സമീപമുളള എസ്ബിഐ എസ്എംഇ ശാഖയില്‍ കരാര്‍ ഏജന്‍സി നിയോഗിച്ചിരുന്ന തൊഴിലാളിയായിരുന്നു ശ്രീജ. എഴുപതോളം പേർക്കായി രണ്ടു കോടിയിലധികം നഷ്ടപ്പെട്ടതായാണ് വിവരം. ശാഖാമാനേജര്‍ നല്‍കിയ പരാതിയിലാണ് ആദ്യം കേസെടുത്തത്. തുടർന്ന് പണം തട്ടിച്ചെന്ന പരാതിയിലും ശ്രീജയെ പ്രതിയാക്കി കേസെടുത്തു. രണ്ടു ലക്ഷം മുതല്‍ 15 ലക്ഷംവരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home