ad
Deshabhimani

കവിതാസമാഹാരം പ്രകാശിപ്പിച്ചു

book release

‘കാട്ടിറമ്പിലെ കരച്ചിൽ’ കവിതാസമാഹാരം കവി വയലാർ ശരച്ചന്ദ്രൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 12:41 AM | 1 min read

ആമ്പല്ലൂർ


പൗലൂസ് കാഞ്ഞിരമറ്റം രചിച്ച കാട്ടിറമ്പിലെ കരച്ചിൽ കവിതാസമാഹാരം കവി വയലാർ ശരച്ചന്ദ്രൻ പ്രകാശിപ്പിച്ചു. കീച്ചേരി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ് ആദ്യപ്രതി ഏറ്റുവാങ്ങി.


വായനശാല പ്രസിഡന്റ് ടി കെ സിജിമോൻ അധ്യക്ഷനായി. സാംസ്കാരിക സമ്മേളനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗോപി ഇടമ്പാടം പുസ്തകപരിചയം നടത്തി. പ്രൊഫ. ആമ്പല്ലൂർ അപ്പുക്കുട്ടൻ, ശശി ആമ്പല്ലൂർ, ചേർത്തല ശശികുമാർ, ബേബി ജോസഫ്, ഉഷാമേനോൻ, കെ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചിൻ കലാഗ്രാമം നാടകസമിതിയുടെ ‘ഉദാഹരണം’ നാടകവും ‘വിഷ്ണു’ ഏകപാത്ര നാടകവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home