ad
Deshabhimani

കാട്ടാന ചരിഞ്ഞ നിലയില്‍

മുനിത്തടം ക്ഷേത്രത്തിന് സമീപം ചരിഞ്ഞ 
നിലയില്‍ കണ്ടെത്തിയ കൊമ്പന്‍
വെബ് ഡെസ്ക്

Published on Sep 07, 2026, 12:27 AM | 1 min read

ചാലക്കുടി

മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സ നല്കി വന്നിരുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി വാഴച്ചാല്‍ ഡിഎഫ്ഒ അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മുനിത്തടം ഭാഗത്ത് ആഗസ്ത് 30നാണ് പരിക്കേറ്റ നിലയില്‍ കൊമ്പനെ കണ്ടത്. തുടര്‍ന്ന് ഡോ. ബിനോയ് സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സിക്കാനും നിയോഗിച്ചു. മറ്റ് കാട്ടാനകളുമായുണ്ടായ സംഘര്‍ഷത്തിലാണ് ആഴത്തിലുള്ള മുറിവുണ്ടായതെന്ന് നിരീക്ഷണത്തില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നിന്‌ സംഘത്തിന്റെ നേതൃത്വത്തില്‍ പൈനാപ്പിളുകളില്‍ മരുന്ന് വച്ചുനല്കുകയും മുറിവുകളില്‍ മരുന്ന് സ്‌പ്രേ ചെയ്യുകയും ആരംഭിച്ചു. ഞായര്‍ രാവിലെ മുനിത്തടം ക്ഷേത്രത്തിന് സമീപം കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home