ad
Deshabhimani

പോരാട്ട പ്രതിജ്ഞ പുതുക്കി 
കർഷക സമ്മേളനത്തിന് സമാപനം

കർഷകസംഘം ജില്ലാ സമ്മേളനത്തിന്  സമാപനം കുറിച്ച്  ചേലക്കരയിൽ നടന്ന പ്രകടനം
വെബ് ഡെസ്ക്

Published on Sep 07, 2026, 12:32 AM | 1 min read

ചേലക്കര

കർഷകവിരുദ്ധ നയങ്ങൾക്കെതിരെ നിലയ്‌ക്കാത്ത പോരാട്ടത്തിന്‌ ആഹ്വാനവുമായി കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ സമാപനം. ശനിയാഴ്‌ച ചേലക്കര എംഎസ്‌എൻ ഓഡിറ്റോറിയത്തിൽ (കെ വി രാമകൃഷ്‌ണൻ നഗർ) ആരംഭിച്ച സമ്മേളനം ഞായറാഴ്ച ഉജ്വല കർഷക പ്രകടനത്തോടെയാണ്‌ സമാപിച്ചത്‌. 17 ഏരിയകളിൽനിന്ന്‌ 36 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെക്രട്ടറി എ എസ് കുട്ടി എന്നിവർ മറുപടി പറഞ്ഞു. പുതിയകാലത്ത് കാർഷികരംഗത്ത് ഉയർത്തിക്കൊണ്ടുവരേണ്ട കർമ പരിപാടികളെക്കുറിച്ചും പ്രക്ഷോഭ പരിപാടികളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ടി ജി ശങ്കരനാരായണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജോയിന്റ്‌ സെക്രട്ടറിമാരായ എ സി മൊയ്തീൻ, എം പ്രകാശൻ, എക്സിക്യൂട്ടീവ് അംഗം കെ തുളസി എന്നിവർ സംസാരിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചേലക്കര ബസ്‌ സ്റ്റാൻഡ് പരിസരം) പൊതുസമ്മേളനം സെൻട്രൽ കിസാൻ ക‍ൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എം ബാലാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എ എസ് കുട്ടി, സംഘാടകസമിതി ചെയർമാൻ യു ആർ പ്രദീപ്, പി കെ ഡേവിസ്, പി ആർ വർഗീസ്, ടി എ രാമകൃഷ്ണൻ, കെ കെ ബാബു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പഴയന്നൂർ പടയോട്ടം അവതരിപ്പിച്ച നാടൻ പാട്ടുകളും വിപ്ലവഗാനങ്ങളും അരങ്ങേറി. വൈകിട്ട്‌ അഞ്ചിന് തോന്നൂർക്കരയിൽനിന്ന് കർഷക പ്രകടനം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home