ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം അനുജന്‍ അറസ്റ്റില്‍

മനോജ്
അഞ്ചല്‍
ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. അഞ്ചല്‍ നെടിയറ കുരുവിക്കോണം കൊയിപ്പാട്ട് പുത്തന്‍ വീട്ടില്‍ മനോജ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകിട്ട് സഹോദരനായ വിനോദിനെയാണ് മനോജ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുരുവിക്കോണത്തെ വാടക വീട്ടില്‍ നിത്യവും മദ്യപിച്ചെത്തുന്ന മനോജ് വിനോദിന്റെ മകനെ അസഭ്യം പറയുക പതിവായിരുന്നു. ഇക്കാര്യം വിനോദ് പലതവണ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. ഇതിനിടെ സമീപത്തുണ്ടായിരുന്ന റബര്‍ ടാപ്പിങിന് ഉപയോഗിക്കുന്ന കത്തിയെടുത്ത് മനോജ് വിനോദിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. വൈദ്യപരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനോജ്.









0 comments