ad
Deshabhimani

വീണ്ടും മമ്മൂക്ക..; മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക്

Mammootty.jpg
വെബ് ഡെസ്ക്

Published on Nov 03, 2025, 04:30 PM | 1 min read

തൃശൂർ: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ കാഴ്ചക്കാരിൽ നിറഞ്ഞത് അതിശയവും ഭീതിയുമാണ്.


ചിത്രത്തിലെ പ്രകടനത്തിന് സിദ്ധാർഥ് ഭരതന് മികച്ച സ്വഭാവനടനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച നടന് മമ്മൂട്ടിക്ക് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. അടിയൊഴുക്കുകൾ (1984), ഒരു വടക്കൻ വീര​ഗാഥ, മൃ​ഗയ, മഹായാനം (1985), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നൽപകൽ നേരത്തുമയക്കം (2022) എന്നിവയായിരുന്നു മുൻ പുരസ്കാരങ്ങൾ.


1981ൽ അഹിംസയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും 1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും 2023ൽ കാതൽ ​ദ കോറിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീര​ഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home