ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ 28 ന്; റിലീസാകുന്നത് ജിയോ ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം സിരീസ്

love under action
വെബ് ഡെസ്ക്

Published on Feb 19, 2025, 06:00 PM | 1 min read

കൊച്ചി : നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍റെ' പുതിയ പോസ്റ്റർ പുറത്ത്. വിഷ്ണു ജി രാഘവ് ആണ് സിരീസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഫെബ്രുവരി 28 ന് സ്ട്രീമിംഗ് ആരംഭിക്കും.


ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു ജി രാഘവ്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി ബ്രാൻഡുകളായ ജിയോ സിനിമാസും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.


ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദ്ദങ്ങളാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സീരിസിന്റെ പ്രമേയം. ദുബൈയിൽ ജോലി ചെയ്യുന്ന നായകൻ നാട്ടിലെത്തുന്നു. അയാളുടെ വീട് പണി നടക്കുന്നതിനൊപ്പം പ്രണയജീവിതവും ആരംഭിക്കുന്നു. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് സിരീസ് അവതരിപ്പിക്കുന്നത്.


ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home