'കറുപ്പ്' ഷോകള്‍ റദ്ദാക്കി; പുതുച്ചേരിയിൽ ആരാധകരുടെ പ്രതിഷേധം

image credit: hindustan times
ചെന്നൈ : ആർ ജെ ബാലാജി - സൂര്യ ചിത്രം കറുപ്പിന്റെ റിലീസ് മുടങ്ങിയതിനെ തുടർന്ന് പുതുച്ചേരിയിൽ ആരാധകരുടെ പ്രതിഷേധം. ചിത്രത്തിന്റെ രാവിലത്തെയും ഉച്ചക്കത്തെയും ഷോകൾ റദ്ദാക്കിയതാണ് സൂര്യ ആരാധകരെ ചൊടിപ്പിച്ചത്.
പുതുച്ചേരിയിലെ ജീവ രുക്മിണി തീയേറ്ററിന് മുന്നിലായിരുന്നു പ്രതിഷേധം. ഡ്രീം വാരിയർ പിക്ച്ചേഴ്സിന്റെ ഉടമയും നിർമാതാവുമായ എസ് ആർ പ്രഭുവിനെതിരെയാണ് പ്രതിഷേധം നടത്തിയത്. കറുപ്പ് എന്നെഴുതിയ ടീഷർട്ടുകൾ ധരിച്ചും പടക്കംപൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് ആരാധകർ ആഘോഷം ആരംഭിച്ചത്. തുടർന്ന് ഷോകൾ റദ്ദാക്കിയെന്ന് അറിഞ്ഞതോടെ ആരാധകർ പ്രതിഷേധിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് കീ ഡെലിവറി മെസേജുകള്‍ നല്‍കാന്‍ നിര്‍മതാക്കള്‍ വൈകിയതാണ് ഷോകള്‍ റദ്ദാക്കാനുള്ള പ്രധാന കാരണം. മെയ് 15ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.










0 comments